927V0MJku1OcBLTuD7lkELe7Mk4OHfuDB8LuA1nI

Report Abuse

64y6kMGBSVhmzQfbQP8oc9bYR1c2g7asOs4JOlci

Search This Blog

Science Projects

100k Online Courses

Experts to Help You Cross Every Hurdle

Experts to Help You Cross Every Hurdle

lacinia intellegebat tantas vocent explicari patrioque meliore nisi quo accumsan iisque maecenas urbanitas ius legere augue movet

Get help
Experts to Help You Cross Every Hurdle
English Subject

Lifetime Access

25K+ Students are in One Place

Get Top Courses / 40% Off

Get Top Courses / 40% Off
Register for our premium course and grasp 40% offer.
Math Subject

Expert Instruction

Recent

E - Learning

lacinia intellegebat tantas vocent explicari patrioque meliore nisi quo accumsan iisque maecenas urbanitas ius legere augue movet

PENGATURAN

The Worlds Largest Selection of Courses and Books

The Worlds Largest Selection of Courses and Books

Let's Grow Your

Let's Grow Your
Education Level up
with E-learning

Get Start
Let's Grow Your

Become a world best E Plateform

Become a world best E Plateform
Learn online courses in easy way with notes

Categories

Middle

Lorem lorem ipsum dolor sit amet, consectetur adipiscing elit, sed tempor and vitality, so that the labor and sorrow, some important things to do eiusmod. For now passes from soccer.

Links

Postingan Populer

Bookmark

STD V Social Science (Malayalam Medium) Chapter 03 നമ്മുടെ കുടുംബം | Teaching Manual


Class 5 സാമൂഹ്യശാസ്ത്രം: Chapter 03 നമ്മുടെ കുടുംബം - ചോദ്യോത്തരങ്ങൾ | Teaching Manual




Chapter 03: നമ്മുടെ കുടുംബം 
നമ്മുടെ കുടുംബം - Textual Questions and Answers & Model Questions
1. എന്താണ് കുടുംബം?
ഉത്തരം: അച്ഛനും അമ്മയും മക്കളും അവരുടെ അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.

2. സമൂഹത്തിലെ അടിസ്ഥാന ഘടകം ഏതാണ്?
ഉത്തരം: കുടുംബം

3. നമ്മൾ എപ്പോഴാണ് ഒരു കുടുംബത്തിലെ അംഗമായത്?
ഉത്തരം: ജനനം ഒരാളെ ഒരു കുടുംബത്തിലെ അംഗമാക്കുന്നു.

4. എങ്ങനെയാണ്‌ കുടുംബങ്ങള്‍ രൂപം കൊള്ളുന്നത്?
ഉത്തരം: വ്യക്തികള്‍ ചേര്‍ന്ന്‌ കുടുംബങ്ങള്‍ രൂപംകൊള്ളുന്നു.

5. എങ്ങനെയാണ് ഒരു സമുദായം രൂപം കൊള്ളുന്നത്?
ഉത്തരം: പല കുടുംബങ്ങൾ ചേരുമ്പോൾ ഒരു സമുദായം രൂപം കൊള്ളുന്നു.

6. എങ്ങനെയാണ്‌ ഒരു സമൂഹം രൂപം കൊള്ളുന്നത്?
ഉത്തരം: പല സമുദായങ്ങൾ ചേർന്ന് ഒരു സമൂഹം രൂപം കൊള്ളുന്നു.

7. വ്യത്യസ്ത തരം കുടുംബങ്ങൾ ഏതൊക്കെയാണ് ? വിശദീകരിക്കുക.
ഉത്തരം:
* അണുകുടുംബം: അച്ഛനും അമ്മയും അവരുടെ മക്കളും മാത്രമുള്ള കുടുംബത്തെ അണുകുടുംബം എന്ന് വിളിക്കുന്നു.
* വിസ്തൃതകുടുംബം: രണ്ടോ മൂന്നോ അണുകുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്നതാണ് വിസ്തൃതകുടുംബം.
* കൂട്ടുകുടുംബം: മൂന്നോ നാലോ തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുന്നതാണ്  കൂട്ടുകുടുംബം.

8. ഒരു കുടുംബത്തിലെ അംഗങ്ങളെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ഉത്തരം:
• സ്നേഹം
• പരസ്പര ബഹുമാനം
• സുരക്ഷിതത്വം 

9. എന്തുകൊണ്ടാണ് കുടുംബം സാർവലൗകികമാകുന്നത്?
ഉത്തരം: രാഷ്ട്രം, ഭാഷ തുടങ്ങിയവ പരിഗണിക്കാതെ ലോകമെമ്പാടും കുടുംബങ്ങൾ നിലനിൽക്കുന്നു, അതിനാൽ കുടുംബം സാർവലൗകികമാണ്.

10. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത്‌ എവിടെ നിന്നാണ്‌?
ഉത്തരം: കുടുംബം

11. നമ്മുടെ പ്രാഥമിക ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
ഉത്തരം: ആഹാരം, വസ്ത്രം, പാര്‍പ്പിടം.

12. നമ്മുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റി തരുന്നത് ആരാണ്?
ഉത്തരം: കുടുംബം 

13. കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാനഘടകം എന്ന് പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളര്‍ത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്‌. അതുകൊണ്ട്‌ കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാനഘടകം എന്ന്‌ പറയുന്നു.
14. കുടുംബത്തെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന അത്യാവശ്യ ഘടകം 
ഏതാണ്?
ഉത്തരം: ഉത്തരവാദിത്വബോധം 

15. കുടുംബത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്‌?
ഉത്തരം: സാർവ്വലൗകികത, വൈകാരികബന്ധം, പരിമിതമായ വലിപ്പം, ഉത്തരവാദിത്വബോധം.

16. കുടുംബത്തിന്റെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണ്‌?
ഉത്തരം: സുരക്ഷിതത്വം ഉറപ്പുവരുത്തുക, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക,
സ്നേഹവാത്സല്യങ്ങള്‍ നൽകുക, നല്ല പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. 

17. കുടുംബത്തിലൂടെ നമുക്ക്‌ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്‌?
ഉത്തരം: അച്ചടക്കം, മര്യാദ, പങ്കുവെക്കൽ, സത്യസന്ധത.

18. സാമൂഹിക ബന്ധത്തിന്റെ അടിസ്ഥാനം എന്ത്?
ഉത്തരം: കുടുംബം 

19. വ്യക്തിത്വ വികസനത്തിന്റെ പ്രാഥമികവേദി ഏത്‌?
ഉത്തരം: കുടുംബം 

20. അമ്മു വീട്ടിലെത്തിയാല്‍ സ്‌കൂളിലെ വിശേഷങ്ങൾ അച്ഛനമ്മമാരോട്‌ പങ്കുവെക്കും.
നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ്‌ കുടുംബത്തില്‍ ഉള്ളവരോട്‌ പങ്കു വെക്കാറുള്ളത്‌?
ലഘുവിവരണം തയ്യാറാക്കുക.
ഉത്തരം: 
• സ്‌കൂളിലെ വിശേഷങ്ങള്‍,
• ആരോഗ്യപ്രശ്നങ്ങള്‍,
• ഇഷ്‌ടമുള്ള ഭക്ഷണം,
• പികനിക്കിനു പോകുന്നതിനെക്കുറിച്ച്‌,
• കൂട്ടുകാരെ കുറിച്ച്‌,
• ടീച്ചർമാരെ കുറിച്ച്‌.  

21. നിങ്ങൾ അച്ഛനമ്മമാർക്ക്‌ എന്തെല്ലാം സഹായങ്ങളാണ്‌ ചെയ്തു കൊടുക്കാറുള്ളത്‌?
മാതാഫിതാക്കള്‍ നിങ്ങൾക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തരുന്നു?
പട്ടികപ്പെടുത്തുക.

അച്ഛനമ്മമാരുടെ ചുമതലകൾ


. കുട്ടികളെ അച്ചടക്കം ഉള്ളവർ ആക്കി വളർത്തുക

. കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ പ്രദാനം ചെയ്യുക

. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക 

കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക

. കുട്ടികൾക്ക് നല്ല മാതൃകയായി ജീവിക്കുക

നിങ്ങളുടെ ചുമതലകൾ


. മാതാപിതാക്കളെ വീട്ടുജോലി കളിൽ സഹായിക്കുക

. പഠിക്കാനുള്ള കാര്യങ്ങൾ ക്രമമായി പഠിക്കുക

പ്രായമായവരെ ബഹുമാനിക്കുക അനിയന്മാരെ അനിയത്തിമാരെ സഹായിക്കുക

. മാതാപിതാക്കളെ സഹായിക്കുക



Post a Comment

Post a Comment