നാലാം ക്ലാസിലെ മലയാളത്തിലെ രണ്ടാം യൂണിറ്റായ ഹരിതം എന്നതിലെ ഒന്നാം പാഠം മേരി ജോൺ കൂത്താട്ടുകുളം എഴുതിയ എൻ്റെ പനിനീർച്ചെടി എന്ന കവിതയാണ്. ഈ കവിതയുടെ ആശയം താഴെ നൽകിയിരിക്കുന്നു.
ഒരു പെൺകുട്ടി മുറ്റത്തിന് അലങ്കാരമായി ഒരു ചുവന്ന പനിനീർച്ചെടി നട്ടുവളർത്തി. എല്ലാദിവസവും അവൾ ആ പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു. നാളുകൾ മാറുന്നതൊഴും പതിയെ തളിരിലകൾ വന്നു. അതു കണ്ടപ്പോൾ അവളുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു. പനിനീർച്ചെടി ഉച്ചവെയിലിൽ വാടാതെയും തളിരിലകൾ പ്രാണികൾ നശിപ്പിക്കാതെയും അവൾ അതിനെ ശ്രദ്ധിച്ചു. ഒരു കാവൽമാലാഖയെപ്പോലെ ആ ചെടിയെ ആ പെൺകുട്ടി സംരക്ഷിച്ചു. മഞ്ഞുകാലം വന്നപ്പോൾ പനിനീർച്ചെടി തളിർത്ത് വളരെ മനോഹരിയായി. മുത്തുമണികൾ കണക്കെയുള്ള മഞ്ഞുകണികകൾ അണിഞ്ഞു ചെടി സുമംഗലിയായി. ചെടിയിലെ ഓരോ ചില്ലയിലും പൂമൊട്ടുകൾ ഉണ്ടായി. പുലരിയെ നോക്കി പൂമൊട്ടുകൾ മന്ദഹസിച്ചു. ഈ കാഴ്ച്ചകൾ കണ്ടപ്പോൾ കടൽത്തിരമാലകൾ പോലെ അവളുടെ മനസ്സിൽ സന്തോഷം ആർത്തിരമ്പി.


![9th maths 1st chapter [പരപ്പളവ്] 9th maths 1st chapter [പരപ്പളവ്]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhziK2r99_7LiUAogmIE9rj7tRUOQEGd2iU6Hu3dvKyfs6wK5jaCdOoasbhTATIZQmpaAYfFizOsuZOU_hZmdnxf8Qs-tHUTTf2W0z60l1T7WFBA9qWqpfyymElJBvR9mDyKvSkYgHkyIx8/w480-h240-p-k-no-nu/1+%25282%2529.gif)



Post a Comment