1. മനുഷ്യൻ കടന്നു വന്നപ്പോൾ വെറും കയ്യോടെ വിരുന്നു നൽകാൻ നിന്നതാര്?
വിശ്വപ്രകൃതി
2. അനാഥയായിരുന്ന ഭൂമി മനുഷ്യൻ വന്നതോടെ എങ്ങനെ ആയിത്തീർന്നു?
ഭൂമി സനാഥയായി
3. സൂര്യൻ കോപം കൊണ്ട് ജ്വലിച്ചത് എന്തുകൊണ്ട്?
മണ്ണിൽ പൊന്നു വിളഞ്ഞത് കണ്ട്
4 പറഞ്ഞയക്കുക ദേവി, മനുഷ്യനെ ഒരിക്കൽ ഇവിടെ കൂടി……… എന്നു പറഞ്ഞത് ആരാണ്?
ചന്ദ്രൻ
5. ഭൂമി സനാഥയാണ് എന്ന കവിത എഴുതിയതാര്?
വയലാർ രാമവർമ്മ
6. അർത്ഥം കണ്ടെത്തുക
പ്രപഞ്ചം – ലോകം
ആദി – ആദ്യത്തെ
ഹിമം -മഞ്ഞ്
വാഹിനി -നദി
സമൃദ്ധി -ഐശ്വര്യം
അനശ്വരം- ഒരിക്കലും നാശമില്ലാത്തത്
സനാഥ -നാഥൻ ഉള്ളവൾ
ജ്വലിക്കുക -ശോഭിക്കുക
ആസ്വാദനക്കുറിപ്പ്
മനുഷ്യശക്തിയിൽ വിശ്വാസമർപ്പിച്ച കവിയാണ് വയലാർ. ഭൂമി സനാഥയാണ് എന്ന കവിത ഇത് സമർത്ഥിക്കുന്നു. പ്രപഞ്ചോല്പത്തിക്ക് ശേഷം അനാഥയായിക്കിടന്ന ഭൂമിയിലേക്ക് മനുഷ്യൻ കടന്ന് വന്നതോടെ അത് എങ്ങനെ സനാഥയായി എന്ന് കവി കവിതയിലൂടെ വിശദീകരിക്കുന്നു.
പ്രപഞ്ചത്തിൽ മനുഷ്യന്റെ ആവിർഭാവവും അതിനാൽ ഉണ്ടായ മാറ്റങ്ങളും ഇതിൽ വിശദമാക്കുന്നു. ഭൂമിയുടെ സാക്ഷാത്കാരത്തിന് ഉയരങ്ങൾ തേടാൻ ശേഷിയുള്ള ചിറകുകൾ ലഭിച്ചു സനാഥയായി. പറന്നുയരണമെങ്കിൽ തിരിച്ചെത്താൻ ഉറപ്പുള്ള ഒരു പ്രതലം വേണമല്ലോ. എന്നാൽ ഇതൊക്കെ കണ്ടു സന്തോഷിക്കുന്ന ഒരാളായിരുന്നു ചന്ദ്രൻ. ഭൂമിയിൽ ഐശ്വര്യങ്ങൾക്ക് കാരണക്കാരായ മനുഷ്യനെ ഒരുനാൾ അങ്ങോട്ടും കൂടി പറഞ്ഞയക്കണം എന്ന് ഭൂമിയോട് ചന്ദ്രൻ അപേക്ഷിക്കുന്നു.

![9th maths 1st chapter [പരപ്പളവ്] 9th maths 1st chapter [പരപ്പളവ്]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhziK2r99_7LiUAogmIE9rj7tRUOQEGd2iU6Hu3dvKyfs6wK5jaCdOoasbhTATIZQmpaAYfFizOsuZOU_hZmdnxf8Qs-tHUTTf2W0z60l1T7WFBA9qWqpfyymElJBvR9mDyKvSkYgHkyIx8/w480-h240-p-k-no-nu/1+%25282%2529.gif)

Post a Comment