ചിരുത മുറം നെയ്ത് കടയിൽ കൊടുത്തപ്പോൾ ഏഴു രൂപ കിട്ടി . ആ പണം കൊടുത്തിട്ട് മുഴക്കരിയും വാങ്ങിച്ചു കൊണ്ടുവന്നപ്പോഴാണ് കോരന്റെ അച്ഛൻ വന്നത് . കോരൻ വീട്ടിൽ വരുന്നതിനുമുമ്പുതന്നെ അച്ഛന് അവശ്യമായതെല്ലാം ചിരുത കൊടുത്തിരുന്നു . ഇത് കോരന് വളരെ സന്തോഷമായി .
കോരൻ കൊണ്ടുവന്ന ഇരുനാഴി അരിയിട്ട് കഞ്ഞി വയ്ക്കുകയും , കപ്പ പുഴുങ്ങുകയും ചെയ്ത് അവരുടെ അത്താഴം കഴിഞ്ഞുകൂടി . കോരന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആകാത്ത ദിവസമായിരുന്നു അത്.
അച്ഛന് കഴിക്കാൻ ഉഴക്കരിയുടെ കഞ്ഞി മതിയായിരുന്നു. കൂടുതൽ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും കഴിക്കാൻ സാധിക്കുന്നില്ല . അച്ഛൻ പണ്ട് ജോലി ചെയ്തിരുന്ന അറയ്ക്കൽ വീട്ടിൽ ഒരു വലിയ ചീനിച്ചട്ടിയിൽ നിറയെ ചോറു കഴിച്ചിരുന്ന അച്ഛൻ ഇപ്പോൾ പത്തു പ്ലാവിലക്കഞ്ഞി കുടിച്ചപ്പോൾ തന്നെ തൃപ്തിയാകുന്നു .
അടുത്ത ദിവസം കോരൻ പണിക്കുപോകുന്നു , എന്തായാലും ഇന്ന് നെല്ല് കൂലി കിട്ടണമെന്ന് മനസ്സിൽ ആഗ്രഹിച്ചു . തന്റെ അച്ഛന് ഒരുനേരമെങ്കിലും വയറുനിറച്ച് കഞ്ഞി കൊടുക്കണം എന്നത് മാത്രമാണ് കോരന്റെ ഇപ്പോഴത്തെ ആഗ്രഹം.


![9th maths 1st chapter [പരപ്പളവ്] 9th maths 1st chapter [പരപ്പളവ്]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhziK2r99_7LiUAogmIE9rj7tRUOQEGd2iU6Hu3dvKyfs6wK5jaCdOoasbhTATIZQmpaAYfFizOsuZOU_hZmdnxf8Qs-tHUTTf2W0z60l1T7WFBA9qWqpfyymElJBvR9mDyKvSkYgHkyIx8/w480-h240-p-k-no-nu/1+%25282%2529.gif)



Post a Comment