Lorem lorem ipsum dolor sit amet, consectetur adipiscing elit, sed tempor and vitality, so that the labor and sorrow, some important things to do eiusmod. For now passes from soccer.
Welcome to Savidya , your go-to resource for Kerala syllabus-based knowledge and learning. Explore well-researched content aligned with the Kerala curriculum, covering subjects like science, math, social studies, and more. Designed for students, teachers, and parents, our platform offers simplified explanations, study tips, and exam guides. Access seamless, mobile-friendly resources tailored to help you succeed in academics. Stay updated with regularly refreshed, syllabus-oriented content.
ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം !!- the smoke that thunders !
ആഫ്രിക്കയിലെ സാംബസീ നദിയിൽ ( Zambezi River) Zambia യുടെയും Zimbabwe യുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം , വലുപ്പത്തിൽ ഏറ്റവും വലുത് എന്ന ബഹുമതിക്ക് അർഹയാണ് . ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ളതോ , നീളമുള്ളതോ ആയ വെള്ളച്ചാട്ടം അല്ല . പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ വെള്ളത്തിന്റെ പാളി (largest single sheet of flowing water ) ഇവിടെ ആണ് ഉള്ളത് . പ്രാദേശിക ഭാഷയിൽ മൊസിയോവ - തുനിയ (Mosi-oa-Tunya - the smoke that thunders) എന്ന് പേരുള്ള വിക്ടോറിയ വെള്ളച്ചാട്ടം അത്ഭുതങ്ങളുടെ കലവറയാണ് . 1855 ൽ ഈ വെള്ളച്ചാട്ടം പുറം ലോകത്തിന് കാണിച്ചു കൊടുത്ത വെള്ളക്കാരൻ ക്രൈസ്തവ മിഷിനറി ആയ ഡേവിഡ് ലിവിങ്ങ്സ്റ്റണ്
(David Livingstone) ആണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നല്കിയത് . പാശ്ചാത്യ ഭരണത്തിന് ശേഷം Zambia യും Zimbabwe യും പേരുകളെല്ലാം പ്രാദേശിക ഭാഷയിലേക്ക് മാറ്റിയെങ്കിലും ലിവിങ്ങ്സ്റ്റണ്‍ സായിപ്പിനോടുള്ള ബഹുമാനാർഥം വെള്ളച്ചാട്ടത്തെ വെറുതെ "വിടുകയായിരുന്നു " .
വിക്ടൂരിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ചെറിയ മല പോലുമില്ല എന്നതാണ് രസകരം . സാംബസീ നദി ഒഴുകി ഒരു പടുകൂറ്റൻ ഗർത്തത്തിലേക്ക്പതിക്കുകയാണ് ചെയ്യുന്നത് . മഴക്കാലത്ത് 1,708 മീറ്റർ നീളമുള്ള വെള്ളത്തിന്റെ ഒരു പാളിയാണ് 108 മീറ്റർ താഴേക്കു പതിക്കുന്നത് ! അവിടെ നിന്നും ഉയരുന്ന ജലത്തിന്റെ പുക പടലം നാനൂറു മീറ്റർ വരെ ഉയരുന്നതിനാൽ ഇരുപതു കിലോമീറ്ററുകൾ അകലെ നിന്നും കാണാൻ സാധിക്കും . വെള്ളച്ചാട്ടത്തിനു മുകളിലുള്ള രണ്ടു ദ്വീപുകളിൽ ഒന്നായ Livingstone Island (Livingstone ആദ്യമായി ജലപാതത്തെ ദർശിച്ച സ്ഥലം ) ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് . അതിനു താഴെയുള്ള Devil's Pool മറ്റൊരു അത്ഭുതമാണ് . വേനൽ കാലത്ത് Devil's Pool ലെ ജലം ഗണ്യമായി കുറയുന്നതിനാൽ സന്ദർശകർക്ക് Devil's Pool ലൂടെ നടന്ന് വെള്ളച്ചാട്ടത്തിനെ തൊട്ടു അരികുവരെ സുരക്ഷിതമായി ചെന്ന് താഴെയുള്ള ഗർത്തത്തിന്റെ അതി വിശാലമായ ഭീകര സൌന്ദര്യം ആസ്വദിക്കുകയും ചെയ്യാം ! ജലപാതത്തിന് തൊട്ടു മുന്നിൽ നിർമ്മിച്ചിരിക്കുന്ന , Zambia - Zimbabwe രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വിക്ടോറിയ പാലം , മറ്റൊരു രസകരമായ കാഴ്ചയാണ് . രാത്രികാലത്ത് ചന്ദ്ര പ്രകാശത്തിൽ നിന്നുണ്ടാവുന്ന മഴവില്ല് ( moonbow) വെള്ളച്ചാട്ടത്തിന്റെ അഴക് വർദ്ധിപ്പിക്കുന്നു . തടാകത്തിന് ചുറ്റുമുള്ള മൂന്ന് നാഷണൽ പാർക്കുകളിലായി ലക്ഷ കണക്കിന് മൃഗങ്ങൾ സ്വൊര്യവിഹാരം നടത്തുന്നുണ്ട് . ജലപാതത്തിന് മുകളിൽ 39 തരം മീനുകളും താഴെ 89 തരവും ഉണ്ടെന്നുള്ളത് , തികച്ചും വിഭിന്നങ്ങളായ ഭൂപ്രകൃതികളുടെ ലക്ഷണങ്ങളാണ് .
എസ്.കെ. പൊറ്റെക്കാട്ട്
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
Post a Comment