യൂണിറ്റ് - 5
കലകളുടെ നാട്
1 )കേരളീയരുടെ ദേശീയ ഉത്സവം ?
ഓണം
2 )ഓണത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് എഴുതുക ?
ഓണം നമ്മുടെ ദേശീയ ഉത്സവമാണ് .ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു .കേരളം ഭരിച്ചിരുന്ന നീതിമാനായ മഹാബലി വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ കാണാൻ ഓണക്കാലത്ത് എത്തുന്നുവെന്നാണ് ഐതീഹ്യം .ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണ് ഓണം .
3 )നിങ്ങളുടെ സ്കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് എന്തെല്ലാം ഒരുക്കങ്ങളാണ് നടത്താറുള്ളത് ?
*സ്കൂളും പരിസരവും മനോഹരമായി അലങ്കരിക്കും
*പൂക്കളം ഒരുക്കും
*ഓണസദ്യ ഒരുക്കാനായി പച്ചക്കറികളും തേങ്ങയുമെല്ലാം കൊണ്ടുപോകും.
*രക്ഷിതാക്കളും അധ്യാപകരുമെല്ലാം ചേർന്ന് ഓണസദ്യയൊരുക്കും
*ഓണപ്പാട്ടുകൾ പാടുകയും ഓണക്കളികൾ കളിക്കുകയും ചെയ്യും.
4 )ഓണം കൂട്ടായ്‌മയുടെ ആഘോഷമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?
*എല്ലാവരും ഒത്തൊരുമിച്ച് പൂക്കളവും ഓണസദ്യയും തയ്യാറാക്കുന്നു.
*ഓണസദ്യയ്‌ക്കു ശേഷം എല്ലാവരും ഓണക്കളികളിൽ ഏർപ്പെടുന്നു.
*അകലെയുള്ള ബന്ധുക്കളും നാട്ടിൽ കുടുംബാംഗങ്ങളോടൊത്ത് ഓണം
ആഘോഷിക്കാനെത്തുന്നു.
*ജാതി മത വ്യത്യാസം കൂടാതെ എല്ലാവരും ഒത്തൊരുമിച്ച് ഓണം ആഘോഷിക്കുന്നു.
5 )എന്താണ് നാടൻകളികൾ ?
ഓരോ പ്രദേശത്തും കാലങ്ങളായി നിലനിൽക്കുന്ന കളികളാണ് നാടൻ കളികൾ
6 )ഒരു നാടൻ കളിയെക്കുറിച്ച് വിവരണം തയാറാക്കുക ?
ലഹോറി
രണ്ട് ടീമുകളായാണ് ലഹോറി കളിക്കുന്നത് .ഏഴ് തറ യോടിൻ കഷണങ്ങളോ അതുപോലെ പരന്ന മറ്റു സാധനങ്ങളോ എടുക്കുക .കളിയിൽ ഇതിനെ ചില്ല് എന്ന് പറയുന്നു .വലുതിനു മുകളിൽ ചെറുത് എന്ന ക്രമത്തിൽ ചില്ല് അടുക്കിവെച്ച് അതിനു ചുറ്റും ഒരു വട്ടം വരയ്‌ക്കുക .അവിടെനിന്ന് കുറച്ച് അകലെ ഒരു വര വരയ്‌ക്കുക .വരയിൽ നിന്ന് പന്തുകൊണ്ട് ചില്ലിലേയ്ക്ക് എറിയുക .ചില്ല് വീണാൽ വീഴ്‌ത്തിയ ടീം അത് അടുക്കി വെയ്ക്കാൻ ശ്രമിക്കുന്നു .അടുക്കി വെയ്ക്കുന്നതിനിടയ്‌ക്ക് എതിർ ടീമിന്റെ ഏറു കൊള്ളരുത് .ചില്ല് അടുക്കുന്നത് പൂർത്തിയാക്കിയാൽ ഒരു ലഹോറി .ഒരാൾക്ക് മൂന്ന് പ്രാവശ്യം എറിയാം .അതിനിടയിൽ എതിർ ടീം പന്ത് നിലം തൊടാതെ പിടിച്ചാൽ എറിഞ്ഞ ആൾ കളിയ്ക്ക് പുറത്ത് .
പ്രവർത്തനം
നിങ്ങൾക്കിഷ്ട്ടപ്പെട്ട ഒരു കളിയെക്കുറിച്ച് വിവരണം തയാറാക്കുക .
കലകളുടെ നാട്. Savidya

Binu
... menit baca
Dengarkan
Post a Comment