CHAPTER 2
പ്രാചീനശിലായുഗം
പ്രാചീന
ശിലായുഗം ക്രി.മു.
1,750,000 മുതൽ ക്രി.മു.
10000 വരെയായ്യിരുന്നു
എന്നാണ് ശാസ്ത്രജ്ഞന്മാർ
ഊഹിക്കുന്നത്. ഈ
പ്രാചീന ശിലായുഗത്തെ വീണ്ടും
രണ്ടായി തിരിക്കാം
പൂർവ്വകാലഘട്ടമെന്നും
ഉത്തരകാലഘട്ടമെന്നും .
പ്രാചീനശിലായുഗത്തിന്റെ
മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു.
ഈ കാലഘട്ടത്തിൽ
ജീവിച്കിരുന്ന മനുഷ്യജീവിയെ
ആഫ്രിക്കയിലെ മഹാറിഫ്റ്റ്
താഴ്‌വരയിൽ നിന്ന്
കണ്ടെടുത്തിട്ടുണ്ട്.
ഇതിന് സിൻജന്ത്രോപ്പസ്
(Zinganthropus) എന്നാണ്
പേര്. നീണ്ടു
നിവർന്നു നടക്കുകയും പ്രാകൃതമായ
ആയുധങ്ങൾ ഉപയോഗിക്ക്യ്കയും
ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ
വംശത്തിന്റെ ഏറ്റവും
പൂർവ്വികരെന്ന് കരുതുന്നു.
പൂർവ്വഘട്ടത്തിൽ
ജീവിച്ചിരുന്ന പ്രാചീന
മനുഷ്യന്റെ മറ്റൊരു ഉദാഹരണം
ജാവാ ദ്വീപുകളിൽ നിന്ന്
കണ്ടെടുക്കപ്പെട്ട 'ജാവാ
മനുഷ്യൻ' ആണ്.
ശരിക്കും നീണ്ടു
നിവർന്ന നടക്കാൻ കഴിവില്ലാത്തെ
പ്രകൃതം , വലിയ
തല, ചെറിയ താടി,
അഞ്ചടി ആറിഞ്ചു
പൊക്കം എന്നിവയായിരുന്നു
ജാവാ മനുഷ്യന്റെ പ്രതേകതകൾ.
ജാവാമനുഷ്യനു
ശേഷം ആവിർഭവിച്ച വർഗ്ഗമാണ്
'പെക്കിങ്ങ്
മനുഷ്യൻ' ചൈനയിലെ
പെക്കിങ്ങ് എന്ന സ്ഥലത്തു
നിന്നും കിട്ടിയ അവശിഷ്ടങ്ങൾ
കണ്ടെത്തിയതിനാലാണ് ഈ പേർ.
ജർമ്മനിയിലെ
നിയാണ്ടർ താഴ്വര
ജർമ്മനിയിലെ
നിയാന്തർ താഴ്‌വരയിൽ നിന്നും
കണ്ടെത്തിയ അവശിഷ്ടങ്ങളിൽ
നിന്നാണ് നിയാന്തർത്താൽ
മനുഷ്യനെപ്പറ്റി വിവരം
ലഭിക്കുന്നത്. ഇവരാണ്
ഇന്ന് ഏറ്റവും കൂടുതൽ
അറിയപ്പെടുന്ന വർഗ്ഗം.
അവർ ഒരുലക്ഷത്തി
ഇരുപതിനായിരം വർഷങ്ങൾക്കു
മുൻപു വരെ( അവസാന
ഹിമനദീയ കാലത്തുനും മുന്ന്)
ജീവിച്ചിരുന്നെന്ന്
കരുതുന്നു. അഞ്ചടി
അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ
ശരീരം, ചെറിയ
മസ്തിഷ്കം, വികൃതരൂപം
എന്നിവയായിരുന്നു പ്രത്യേകതകൾ.
നടക്കുന്നതിൽ
വൈകല്യങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇവർ കാലക്രമേണ
സംസാരിക്കാൻ പഠിച്ചതായി
വിശ്വസിക്കപ്പെടുന്നു.
ഇതായിരിക്കണം
മനുഷ്യന്റെ സംസ്കാരത്തിന്റെ
തുടക്കം. ആയുധങ്ങൾ
മെച്ചപ്പെടുത്തുന്നതിൽ
എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഗുഹകളിൽ താമസിച്ചിരുന്ന
ചെറു സംഘങ്ങളായായിരുന്നു
ഇവരുടെ ജീവിതം. മരിച്ചവരെ
സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ
കൂടെ ആയുധങ്ങളും മറ്റു
സാമഗ്രികളും അടക്കം ചെയ്തിരുന്നു.
എന്നാൽ കാലക്രമത്തിൽ
നിയാണ്ടർത്താൽ മനുഷ്യൻ
ഭൂമുഖത്തുനിന്ന് നിശ്ശേഷം
അപ്രത്യക്ഷമാകുകയായിരുന്നു.
ഇതിന് ശത്രുക്കളുടെ
ആക്രമണം, ഉപജീവനത്തിന്റെ
ബുദ്ധിമുട്ട്, മറ്റു
വർഗ്ഗങ്ങളുമായി ലയിച്ചു
ചേർന്നത് എന്നീ കാരണങ്ങളാണ്
ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാലസ്തീനിലെ മൗണ്ട്
കാർമ്മൽ എന്ന സ്ഥലത്തു നിന്നും
നിയാണ്ടർത്താൽ മനുഷ്യനു
സമാനമായ മനുഷ്യജീവികളുടെ
അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്.
അടുത്ത മനുഷ്യ
വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian)
എന്നറിയപ്പെടുന്ന
നരവംശമാണ്. ഫ്രാൻസിലെ
ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ
ആറിഗ്നാക്(Aurignac) എന്ന
ഗുഹയുമായി ബന്ധപ്പെടുത്തിയാണ്
ഈ പേർ നൽകപ്പെട്ടത്. ഏകദേശം
70,000 വർഷങ്ങൾക്ക്
മുൻപാണ് ഇവർ പ്രത്യക്ഷപ്പെട്ടത്
എന്ന് കരുതുന്നു. ഇവർ
ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ
തികച്ചും അർഹതപ്പെട്ടവരാണ്.
ഇവരുടെ പിൻഗാമികളെ
വെയിൽസ്, അയർലൻഡ്,
ഫ്രാൻസ്, [[സ്പെയിന്,
പോർട്ടുഗൽ, അൾജീറിയ
എന്നിവിടങ്ങളിൽ ഇപ്പോഴും
കാണാം. ഈ വർഗ്ഗത്തിൽ
ഏറ്റവും പ്രാധാന്യമർഹിക്കുന്ന
വിഭാഗമാണ് ക്രോമാഗ്നൺ വർഗ്ഗം.
ഇവരുടെ അവശിഷ്ടങ്ങൾ
ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന
ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു.
ഇവർ നിയാണ്ടർത്താൽ
വംശത്തേക്കാൾ സാംസ്കാരികമായി
പുരോഗതി പ്രാപിച്ചവരായിരുന്നു.
ആറടിയോളം പൊക്കം
വലിയ താടി, നീണ്ട
കൈ കാലുകൾ വലിയ നെറ്റിത്തടം
എന്നിവ ഇവരുടെ പ്രത്യേകതകളാണ്.
ഓറിഗ്നേഷ്യർ
ഉപയോഗിച്ചിരുന്ന ശിലായുധങ്ങ്അൾ
ക്രോമാഗ്നണ്മാരുടെ
സമകാലികരായി ഗ്രിമാൾഡി എന്ന
മറ്റൊരു വർഗ്ഗം ഇറ്റലിയുടെ
സമുദ്രതീരത്തെ ഗ്രിമാൾഡി
എന്ന ഗുഹയിൽ ന്നിന്നും
കണ്ടെടുത്ത അവശിഷ്ടങ്ങളിൽ
നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർ നീഗ്രോ വർഗ്ഗക്കാരാണ്.
മുഖം വീതി കൂടിയതും
തല ചെറുതുമാണ് ഇവർക്ക്.
നിയാണ്ടർത്താൽ
വംശത്തെ അപേക്ഷിച്ച് ഈ
വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും
കലാവാസനയുള്ളവരുമായിരുന്നു.
മൃഗങ്ങളുടെ കൊമ്പു
കൊണ്ടും അസ്ഥികൊണ്ടും സൂചികൾ
വരെ ഉണ്ടാക്കൻ അവർക്ക്
അറിയാമായിരുന്നു.
നവീനശിലായുഗം
ഇതിന്റെ
ആരംഭവും അവസാനവും വ്യക്തമായി
അറിയാൻ സാധിച്ചിട്ടില്ല.
പതിനായിരം വർഷങ്ങൾക്കു
മുൻപ് ആരംഭിച്ചതായി
കണക്കാക്കപ്പെടുന്നുണ്ടെങ്കിലും
ഈജിപ്തിലും തെക്കു പടിഞ്ഞാറൻ
ഏഷ്യയിലും 7,000 വർഷങ്ങൾക്കു
മുൻപ് ആരംഭിച്ചതായി
ഊഹിക്കപ്പെടുന്നു. നൈൽ
നദി യുടെ തടങ്ങളിൽ ആറായിരം
വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതായി
തെളിവുകൾ ഉണ്ട്. ലോകത്തിന്റെ
മറ്റു ഭാഗങ്ങളിൽ നിന്നും
പലവിധത്തിലുള്ള തെളിവുകൾ
കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യ ചരിത്രത്തിൽ
സാമൂഹികവും സാംസ്ക്കാരികവുമായ
വിപ്ലവകരമായ വ്യത്യാസങ്ങൾ
സംഭവിച്ച കാലഘട്ടമാണ് ഇത്.
മനുഷ്യൻ കൃഷിചെയ്യാൻ
പഠിച്ചത് ഈ കാലത്തിലായതിനാൽ
നവീന ശിലായുഗത്തെ കർഷകയുഗം
എന്ന് വിളിക്കാറുണ്ട്.
ബാർലി, തിന,
ഫലവർഗ്ഗങ്ങൾ എന്നിവയും
ചില സസ്യങ്ങളുമാണ് അവർ
വളർത്തിയത്. കാട്ടു
മൃഗങ്ങളെ മെരുക്കി വളർത്തുന്നതും
വിട്ടു മൃഗങ്ങളായി പശു
തുടങ്ങിയവയെ വളർത്തിയതും
ഇക്കാലത്താണ്.
കന്മഴു
ആയിരുന്നു നവീന ശിലായുഗത്തിലെ
ഏറ്റവും പരിഷ്കൃതമായ ആയുധം.
കരിങ്കല്ല് ചെത്തി
മിനുക്കിയാണ് ഇത് ഉണ്ടാക്കിയത്,
ഇത് മനുഷ്യന്റെ
ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ
ഉണ്ടാക്കിയിരിക്കണം. കാട്ടു
മരങ്ങൾ വെട്ടിയെടുത്ത്
വീടും, പാലവും
മറ്റും നിർമ്മിക്കുകയും
ചെയ്തു. മറ്റൊരു
വിപ്ലവകരമായ മാറ്റമാണ്
മൺപാത്ര നിർമ്മാണം. ഭക്ഷ്യ
സംഭരണം ആവശ്യമായി വന്നതായിരിക്കണം
ഇതിനുള്ള പ്രചോദനം.
ശിലായുഗത്തിൽ
നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ
കൈകൊണ്ട് നിർമ്മിച്ചവയാണ്.
ഇവയ്ക്ക് പിന്നീട്
വന്ന ലോഹയുഗത്തിൽ കുശവ
ചക്രത്തിന്റെ സഹായത്താൽ
നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്
താരതമ്യം ചെയ്യുമ്പോൾ ഭംഗിയും
ഉറപ്പും കുറവായിരുന്നു
എങ്കിലും അടിസ്ഥാനപരമായ
ആവശ്യങ്ങൾ നിറവേറ്റിയിരുന്നു.
മറ്റൊരു
പ്രധാന കണ്ടു പിടുത്തം വസ്ത്ര
നിർമ്മാണം ആയിരുന്നു.
ചണച്ചെടിയിൽ നിന്ന്
ചണം ഉണ്ടാക്കാൻ പഠിച്ചതോടെ
ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും
രൂപപ്പെട്ടു, ചെമ്മരിയാടുകളെ
വളർത്തി ക്രമേണ അവയിൽ നിന്ന്
കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും
അവർ പഠിച്ചു. തണുപ്പിനെ
അതി ജീവിക്കാൻ ഇത് അവരെ
സഹായിച്ചു. ക്രമേണ
വെള്ളം താഴേക്ക് ഇറങ്ങിത്തുടങ്ങിയതോടെ
പുതിയ സ്ഥലങ്ങൾ തെളിഞ്ഞു
വന്നു തുടങ്ങിയിരുന്നു.
ചിലർ കാൽ നടയായി
പുതിയ സ്ഥലങ്ങളിലേക്ക്
അന്നത്തെ തീരങ്ങൾ വഴി
കുടിയേറിത്തുടങ്ങി.
കൃഷി ചെയ്യാൻ
തുടങ്ങിയതോടെ അവൻ വീടിനെക്കുറിച്ചും
ചിന്തിക്കാൻ തുടങ്ങിയിരിക്കണം.
ആദ്യകാലങ്ങളിൽ
വൃക്ഷങ്ങളുടെ മുകളിലും
കുറ്റികൾ നാട്ടി അതിനു
മുകളിലുമായായിരുന്നു വീടുകൾ
പണിതത്. സ്വിറ്റ്‌സർലാൻഡിലെ
തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ
തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്
തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കാലക്രമത്തിൽ
ചുടുകട്ട നിർമ്മാണം വശമായപ്പോൾ
കൂടുതൽ ഉറപ്പുള്ള വീടുകളും
കൊട്ടാരങ്ങളും വരെ അവർ
നിർമ്മിച്ചു തുടങ്ങി.
ഈജിപ്ത് മെസൊപൊട്ടേമിയ
സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്
ആദിമ സംസ്കാരങ്ങൾ വികസിച്ചത്.
മാതൃകാപരമായ സംസ്കാരവും
അച്ചടക്കമുള്ള ജീവിതവും
ഇക്കാലത്ത് ഉണ്ടായിരുന്നു.
കുടുംബ
ജീവിതത്തിന്റെ ഉത്ഭവവും
ഇക്കാലത്താണ് ബഹുഭാര്യാത്വത്തിലും
ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ
ജീവിതം ഇക്കാലത്ത് വികസിച്ചു.
ഇത് പല സംഘട്ടനങ്ങൾക്കും
കാരണമായിരുന്നിരിക്കാം.
മതം മനുഷ്യന്റെ
മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും
ഇക്കാലത്താണ്. വിളവിന്റെ
സംരക്ഷകൻ എന്ന നിലയിൽ
പ്രകൃതിയെയാണ് ആദ്യമായി
മനുഷ്യൻ ആരാധിക്കുന്നത്.
പ്രകൃതിക്ക് ജീവൻ
സങ്കൽപിച്ച് വായു, ജലം,
സൂര്യൻ തുടങ്ങിയ
ശക്തികളെ അവൻ ആരാധിച്ചു വന്നു,
പ്രകൃതി ദോഷങ്ങൾ,
രോഗം തുടങ്ങിയവയിൽ
അവൻ ഭയപ്പെട്ടു. മരുന്നുകൾക്കായി
നെട്ടോട്ടമോടിയിരിക്കാവുന്ന
അക്കാലത്ത് മന്ത്രവാദവും
ഹീന കൃത്യങ്ങളും ഉടലെടുത്തു.
രാഷ്ട്രം
എന്ന സങ്കൽപം ഉടലെടുത്തതും
നവീന ശിലായുഗത്തിലാണ്.
ഒരു പ്രത്യേക
ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ
അഭിവൃസ്ഷി പ്രാപിക്കുകയും
മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്
അത്ര കിട്ടാതിരിക്കുകയും
ചെയ്തിരിക്കുകയാൽ ആഗ്രഹം
നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്
ജനങ്ങളെ ഒരുമിക്കാൻ
പ്രേരിപ്പിച്ചിരിക്കാമെന്നും
അതിന് ഒരു നേതാവിനേയോ മറ്റോ
തിരഞ്ഞെടുത്ത് അധികാരം
ഏൽപ്പിച്ചിരിക്കാം എന്നും
വിശ്വസിക്കപ്പെടുന്നു.
ക്രമേണ ഈ നേതാക്കന്മാർ
രാജാക്കന്മാരുടെ സ്ഥാനത്തെത്തി.
നവീന
ശിലായുഗത്തിന്റെ സാംസ്കാരിക
സംഭാവനകളിലൊന്നാണ് ലോകത്തിന്റെ
പലഭാഗങ്ങളിലും കാണപ്പെടുന്ന
'മെഗാലിത്തുകൾ'
എന്ന് വിളിക്കപ്പെടുന്ന
സ്മാരകങ്ങൾ. 65 അടി
വരെ ഉയരമുള്ള മെഗാലിത്തുകൾ
(മഹാശിലാ സ്മാരകങ്ങൾ)
ഉണ്ട്. ഇംഗ്ലണ്ട്,
ഫ്രാൻസ്,
സ്കാൻഡിനേവിയ,
അയർലൻഡ്, സ്പെയിൻ,
മാൾട്ട, സിറിയ,
കൊറിയ, ചൈന,
എന്നിവിടങ്ങളിൽ
കണ്ടെത്തിയിട്ടുള്ള ഇത്തരം
ശിലാസ്മാരകങ്ങൾക്ക് ഒരേ
രൂപവും ആകൃതിയുമാണെന്നുള്ളത്
ആദ്യകാലത്തെ സംസ്കാരം പരസ്പരം
ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ
നിന്ന് ഉടലെടുത്തവയോ ആണെന്നാണ്
സൂചിപ്പിക്കുന്നത്.
കേരളത്തിലെ
ചിലയിടങ്ങ്നളിൽ നിന്നും
ഇത്തരം സ്മാരകങ്ങൾ
കണ്ടെത്തിയിട്ടുണ്ട്.
മറയൂർ, തൊപ്പിക്കല്ലുകൾ
ഇക്കൂട്ടത്തിൽ പെട്ടവയാണ്.
തമിഴ്‌നാട്ടിലെ
നീലഗിരി മലകളിലെ ഊട്ടി യിലും
പളനി മലകളിലെ കൊടൈക്കനാൽ
നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ
കണ്ടെത്തിയിട്ടുണ്ട്.
കല്ലുകൾ ചേർത്തുണ്ടാക്കിയ
ശവമന്ദിരങ്ങളും വലിയ മൺ
ഭരണികളും ഇതിൽ പെടുന്നു.
തോണിയുടെ
നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി
പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ
അവനെ സഹായിച്ചു. ആഫ്രിക്കയിൽ
നിന്ന് ദൂരെ ഹവായി, ലാബ്രഡോർ,
പാറ്റഗോണിയ
എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.
വെങ്കല യുഗം
ലോഹത്തിന്റെ നിർമ്മാണം
മറ്റൊരു വഴിത്തിരിവായിരുന്നു.
യാദൃച്ഛികമോ
ബോധപൂർവ്വമോ ആയൊരു സംഭവമാണ്
ചെമ്പിന്റെ കണ്ടു പിടുത്തം.
ശുദ്ധി ചെയ്യാൻ
താരതമ്യേന എളുപ്പമാണെന്നതും
പാളികളായി ലോഹരൂപത്തിൽ തന്നെ
ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു
എന്നതും ചെമ്പിനെ സർവ്വ
സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ
ആഭരണ നിർമ്മാണത്തിനും പാത്ര
നിർമ്മാണത്തിനും മറ്റുമാണ്
ചെമ്പ് ഉപയോഗിച്ചിരുന്നത്.
ആയുധങ്ങൾ നിർമ്മിക്കാനുള്ള
ദൃഢത ചെമ്പിനില്ലായിരുന്നു.
താമസിയാതെ തകരം
ചേർത്ത് കാഠിന്യം വർദ്ധിപ്പിക്കാൻ
അവൻ പഠിച്ചു. അങ്ങനെയാണ്
വെങ്കലത്തിന്റെ ആവിർഭാവം.
ആയുധം നിർമ്മിക്കാൻ
പാകത്തിനുള്ള ശക്തി
വെങ്കലത്തിനുണ്ടായിരുന്നു.
ഈ കാലമാണ് വെങ്കലയുഗം
എന്നറിയപ്പെടുന്നത്.
ചെമ്പിന്റെ സംസ്കരണം
പശ്ചിമേഷ്യയിൽ ധാരാളമായി
നടന്നു. ഇതു മൂലം
യൂറോപ്പിലേക്കും മറ്റുമായി
വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.
അയോ യുഗം
ഇരുമ്പിന്റെ കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ് സംഭവിക്കുന്നത്. ഇരുമ്പിന്റെ അയിര് ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന് താമസം ഉണ്ടായത്. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്. ഈ യുഗത്തിലാണ് പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക് ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.
മസോപ്പൊട്ടേമിയന്‍ സംസ്കാരം
സവിശേഷതകൾ
തടിയുടെ
ദൗർബല്യത്താൽ വെയിലത്തുണക്കിയ
മൺ കട്ടകളും,
കല്ലും
ആയിരുന്നു പ്രാചീന ഈജിപ്റ്റുകാരുടെ
പ്രധാന നിർമ്മാണ സാമഗ്രികൾ.കല്ലുകളിൽ
ചുണ്ണാമ്പുകല്ലിനായിരുന്നു
പ്രാമുഖ്യം,
എന്നിരുന്നാലും
മണൽക്കല്ലുകളും കരിങ്കല്ലുകളും
ഇവർ നിർമ്മാണപ്രക്രിയയ്ക്ക്
വിനിയോഗിച്ചിരുന്നു.
ശവകുടീരങ്ങൾ,
ക്ഷേത്രങ്ങൾ
ഇവ നിർമിക്കാനാണ് കല്ലുകൾ
പ്രധാനമായും ഉപയോഗിച്ചിരുന്നത്.
അതേസമയം
രാജകൊട്ടാരങ്ങൾ,
കോട്ടകൾ,
വീടുകൾ
എന്നിവയുടെ നിർമ്മാണത്തിനാണ്
കട്ടകൾ ഉപയോഗിച്ചിരുന്നത്.
ഈജിപ്ഷ്യൻ
പിരമിഡുകളിൽ കൂടുതലും
മണൽക്കല്ലിൽ പണിതീരത്തവയാണ്.
നൈൽ
നദിയിൽനിന്നും ശേഖരിക്കുന്ന
ചേറായിരുന്നു വീടുകളുടെ
പ്രധാന നിർമ്മാൺവസ്തു.
അച്ചുകളിലാക്കിയ
ഈ ചെളി സൂരപ്രകാശത്തിൽ ഉണക്കാൻ
വയ്ക്കുന്നു.
കട്ടിയായതിനുശേഷം
ഇവ നിർമ്മാണപ്രക്രിയയ്ക്ക്
ഉപയോഗിച്ചുപ്പോന്നു.
പല പ്രാചീന
ഈജിപ്ഷ്യൻ നഗരങ്ങളും ഇന്ന്
നാമാവശേഷമായിരിക്കുന്നു.
വെള്ളപ്പൊക്ക
സാധ്യതയുള്ള നൈലിന്റെ
തീരങ്ങളിലായ് നഗരങ്ങൾ
കേന്ദ്രീകരിച്ചതാണ് ഒരു
കാരണം. ഈജിപ്റ്റിന്റെ
ചൂടുള്ള വരണ്ട കാലാവസ്ഥകാരണം
ഇന്നും ചില പുരാതന മൺ നിർമിതികൾ
ഈജിപ്റ്റിൽ അങ്ങിങ്ങായ്
അവശേഷിക്കുന്നുണ്ട്.
ദെയ്ർ
അൽ-മദീന
എന്ന പ്രാചീന ഗ്രാമം
ഇതിനൊരുദാഹരണമാണ്.
ഉറപ്പുള്ള
കൽതറയിൽ പണിതീർത്ത ചില
നിർമിതികളും കാലത്തെയും
വെള്ളപ്പൊക്കത്തെയും അതിജീവിച്ച്
ഇന്നും നിലനിൽക്കുന്നു.
ഗിസയിലെ പിരമിഡുകൾ
ഈജിപ്റ്റിന്റെ
തലസ്ഥാനമായ കെയ്റോയുടെ
പ്രാന്തപ്രദേശത്താണ് ഗിസ്സാ
പീOഭൂമി
സ്ഥിതിചെയ്യുന്നത്.
ഇവിടുത്തെ
പിരമിഡുകളുടെ സമുച്ചയം
വിശ്വപ്രസിദ്ധമാണ്.
നെക്രോപോളിസ്
എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
പുരാതാന
ഗിസാനഗരത്തിൽ നിന്നും ഏകദേശം
8കി.മീ(5
മൈൽ)
മാറി
മരുപ്രദേശത്താണ് ഈ സമുച്ചയമുള്ളത്.
പുരാതന
ഈജിപ്റ്റിലെ ഭരണാധികാരിയായിരുന്ന(ഫറവോ)
ഖുഫുവിന്റെ
മഹാ പിരമിഡും(നിലവിലുള്ള
ഏറ്റവും വലിപ്പമേറിയ പിരമിഡ്),
അതിനെ
അപേക്ഷിച്ച് വലുപ്പത്തിൽ
അല്പം ചെറുതായ ഖഫ്രെയുടെ
(ഖെഫ്രാൻ)
പിരമിഡും
മെങ്കവുറിന്റെ പിരമിഡും
ചേർന്ന ത്രയമാണ് ഏറ്റവും
പ്രശസ്തം. ഇവയ്ക്ക്
ചുറ്റുമായ് രാജ്ഞിയുടെ
പിരമിഡുകൾ എന്നറിയപ്പെടുന്ന
ചെറിയ ചെറിയ സൗധങ്ങളും മഹാ
നിർമിതി സ്പിങ്ക്സും
സ്ഥിതിചെയ്യുന്നു.
ഈജിപ്റ്റിലെ
ഫറവോ രാജഭരണകാലത്തെ നാലാം
രാജവംശ ഫറവോമാർ പണിതുയർത്തിയ
പിരമിഡുകൾ അവരുടെ ശക്തിയേയും
നിർമാണ വൈദ്ധഗ്ധ്യത്തെയും
വെളിപ്പെടുത്തുന്നു.
ഗാംഭീര്യമുള്ള
ശവകുടീരങ്ങളായി മാത്രമല്ല,
തങ്ങളുടെ
നാമം എന്നും ഓർമിക്കാൻ
കാരണമാകുന്ന നിർമിതികൾ എന്ന
ആവശ്യവും മുന്നിൽകണ്ടാണ്
ഫറവോമാർ പിരമിഡുകൾ
സൃഷ്ടിച്ചത്.ഭീമകാരമായ
വലുപ്പവും ലളിതമായ ആകൃതിയും
പിരമിഡുകൾ ഈജിപ്റ്റുകാരുടെ
നിർമാണ മികവിനെ തുറന്നുകാട്ടുന്നു.
ലോകത്തിലെ
ഏറ്റവും വലിയതും പഴക്കമേറിയതുമായ
ഗിസയിലെ മഹാ പിരമിഡ്(ഖുഫുവിന്റെ
പിരമിഡ്) ക്രി.മു
2580-നോടടുത്ത്
പണിതീർത്തതാണ്.
പുരാതന
ലോകാൽത്ഭുതങ്ങളിൽ ഇന്നവശേഷിക്കുന്ന
ഏക നിർമിതിയും ഈ പിരമിഡാണ്.
ക്രി.മു
2532നോടടുത്തായാണ്
ഖഫ്രെയുടെ പിരമിഡ് പണീതീർത്തത്
എന്ന് കരുതപ്പെടുന്നു.തീവ്രമായ
ഉൽക്കർഷേച്ഛയോടെയാണ് ഖഫ്രെ
തന്റെ പിരമിഡ് പിതാവായ
ഖുഫുവിന്റെ പിരമിഡിനു അടുത്തായ്
സ്ഥാപിച്ചത്.
അത്
ഖുഫുവിന്റെ പിരമിഡിനോളം
ഉയമുള്ളതായിരുന്നില്ലെങ്കിലും,
അത്തരമൊരു
പ്രതീതി സൃഷ്ടിക്കാനായ്,
ആ
പിരമിഡിന്റേതിനേക്കാളും 33
അടി അധികം
ഉയരമുള്ള തറയിലാണ് ഖഫ്രെ
തന്റെ പിരമിഡ് പണിതുയർത്തിയത്.
തന്റെ
പിരമിഡിന്റെ നിർമാണത്തിനൊപ്പം
തന്നെ ശവകുടീരത്തിന്റെ
കാവൽഭടനായി സ്പിങ്ക്സിന്റെ
നിർമാണവും ഖഫ്രെ ആരംഭിച്ചു.
മനുഷ്യന്റെ
ശിരസ്സും സിംഹത്തിന്റെ
ഉടലുമുള്ള ഒരു ബൃഹദ് ശില്പമാണ്
സ്ഫിങ്ക്സ്. വളരെ
വലിയ മണൽക്കൽ ശിലകളുപ്യോഗിച്ചാണ്
ഇത് നിർമിച്ചിരിക്കുന്നത്.
ഇതിന്റെ
ആകെ ഉയരം ഭൂനിരപ്പിൽനിന്നും
65 അടിയോളം
വരും.Menkaure's പിരമിഡിന്
ക്രിസ്തുവിനും മുമ്പ് 2490
വർഷത്തോളം
പഴക്കം കണാക്കാക്കുന്നു.
213 അടി
മാത്രം ഉയരമുള്ള ഈ പിരമിഡാണ്
മൂനുപിരമിഡുകളിലും വെച്ച്
ഏറ്റവും ചെറുത്.
മോഷ്ടാക്കളിൽനിന്നും
കൊള്ളക്കാരിൽ നിന്നും
ശവകുടീരത്തെ സംരക്ഷിക്കാനായി
പിരമിഡുകൾക്കുള്ളിൽ
പിരമിഡുകൾക്കുള്ളിൽ ചിന്താകുഴപ്പം
വരുത്തുന്ന തുരങ്ക്ങ്ങളും
ഇടനാഴികളും ഉണ്ടെന്ന വാദം
അക്കാലത്ത് പല വ്യക്തികൾക്കുമിടയിൽ
നിലനിന്നിരുന്നു.
പക്ഷേ
ഇത് സത്യമായിരുന്നില്ല.
പിരമിഡിന്റെ
അകത്തെ ഇടനാഴികൾ വളരെ ലളിതമായി
രൂപകല്പന ചെയ്തവയാണ്.
നേരെ
ശവക്കല്ലറയിലേക്ക് ചെന്നെത്താൻ
കഴിയുന്ന വിധത്തിലാണ് അവ
നിർമിച്ചത്.
എങ്കിലും
പിരമിഡുകൾക്കുള്ളിൽ സമർപ്പിച്ച
അമൂല്യ സമ്പത്ത് ചില സമയത്ത്
മോഷ്ടാക്കളിൽ നിന്നും
രക്ഷപ്പെട്ടില്ല.
എങ്കിലും
നിർമാണപ്രക്രിയ എളുപ്പമാക്കുന്നതിനായ്
പിരമിഡിനകത്ത് ചില തുരങ്കങ്ങൾ
പണിതിരുന്നു.
ഭൂനിരപ്പിൽനിന്നും
എത്രത്തോളം ആഴത്തിൽ ശവകല്ലറ
നിർമിക്കാൻ സാധിച്ചു എന്ന്
മനസിലാക്കുന്നതിനുവേണ്ടിയാണ്
ഇവ ഉപയോഗിച്ചിരുന്നത്.
വിവിധ
രാജവംശങ്ങളും പിരമിഡ് നിർമാണം
മുന്നോട്ടുകൊണ്ടുപോയി.
പിലകാലത്ത്
സാമ്പത്തികമായ് പ്രതികൂല
സാഹചര്യം ഉടലെടുത്തപ്പോഴാണ്
അവയിൽ പലതും നിലച്ചത്.
മറിച്ച്
കൊള്ളക്കാരെ ഭയന്നല്ല.
അടിമകളെ
ഉപയോഗിച്ചാണ് പിരമിഡിഡുകളുടെ
നിർമ്മാണം നടത്തിയത് എന്ന്
വ്യാപകമായ് വിശ്വസിക്കപ്പെടുന്നു.
എന്നാൽ
മറ്റു ചില പണ്ഡിതരുടെ
അഭിപ്രായത്തിൽ കൃഷിയില്ലാതിരുന്ന
സമയത്ത് കർഷകരെ പ്രയോജനപ്പെടുത്തിയാണ്
പിരമിഡുകൾ നിർമിച്ചത് എന്നാണ്.
രണ്ടായാലും
രാജാക്കന്മാരുടെ ജീവിതശൈലി
വിളിച്ചോതുന്ന പിരമിഡുകൾ
അടിമപ്പണിക്കൂടാതെ സൃഷ്ടിച്ചതാകാൻ
സാധ്യതയില്ല.
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ്
ഭാഗത്ത്, ഇന്നത്തെ
ഇന്ത്യയിലും പാകിസ്താനിലുമായി
സിന്ധുനദീതടങ്ങളിൽ ബി.സി.
3300 മുതൽ
ബി.സി.
1700 വരെ
നിലവിലുണ്ടായിരുന്ന
ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം
(ഇംഗ്ലീഷ്:
The Indus Valley Civilization) എന്നറിയപ്പെടുന്നത്.
ഇത് അതിന്റെ
ഔന്നത്യത്തിൽ എത്തിനിന്നത്
ബി.സി.ഇ.
26 മുതൽ 19
വരെയുള്ള
നൂറ്റാണ്ടുകളിലാണ്.
ലോകത്തിലെ
ഏറ്റവും ബൃഹത്തായ ആദ്യകാല
സംസ്കാരങ്ങളിലൊന്നാണിത്.
ഈ
ജനവാസകേന്ദ്രങ്ങൾ എന്തുകൊണ്ട്,
എങ്ങിനെ
നശിക്കാനിടയായി എന്നത്
സംശയാതീതമായി തെളിയിക്കാൻ
ഇന്നും ചരിത്രകാരന്മാർക്ക്
കഴിഞ്ഞിട്ടില്ല.
1922-23 കാലയളവിൽ
ഇന്ത്യൻ പുരാവസ്തു വകുപ്പ്
നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ്
ഈ സംസ്കാരത്തെക്കുറിച്ച്
ലോകം അറിയുന്നത്.
ലോകത്തിൽ
ഉണ്ടായിട്ടുള്ള മറ്റു പ്രാചീന
സംസ്കാരങ്ങളെപ്പോലെ ഇതും
നദീതടങ്ങളിലാണ് വികസിച്ചത്.
ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടെത്തൽ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്.
ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗർ-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. . ഹരപ്പയിലെ ഉത്ഖനനത്തിൽനിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും ഈ നാഗരികതയെ സൂചിപ്പിക്കാറുണ്ട്.
ഹാരപ്പന്‍ സംസ്കാരം
സിന്ധു
നദീതടസംസ്കാരം
ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടെത്തൽ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്.
ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗർ-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. . ഹരപ്പയിലെ ഉത്ഖനനത്തിൽനിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും ഈ നാഗരികതയെ സൂചിപ്പിക്കാറുണ്ട്.
കുപ്പയും മറ്റു
ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും
ചിലപ്പോൾ അന്യരുടെ മൃതശരീരങ്ങളും
നിക്ഷേപിക്കാനായി പ്രത്യേകം
സ്ഥലങ്ങൾ ഉണ്ടായിരുന്നു.
ഇവ പ്രത്യേകം അടച്ച്
സംരക്ഷിക്കപ്പെട്ടിരുന്നു.
ചപ്പുചവറുകൾ ശേഖരിക്കാൻ
എല്ലാ വീടുകളിലും പ്രത്യേകം
പാത്രങ്ങൾ വച്ചിരുന്നു.
അഴുക്കുചാലുകൾ
വൃത്തിയാക്കാനുള്ള സംവിധാനവും
കാണപ്പെട്ടു.
വീടുകൾക്കടുത്തായി
സ്വകാര്യ കിണറുകളും, വീഥികളിൽ
പൊതുവായ കിണറുകളും ഉണ്ടായിരുന്നു.
ഇവയെല്ലാം പ്രത്യേകം
സംരക്ഷിക്കപ്പെട്ടിരുന്നു.
ചില വീടുകളിൽ കിണറുകൾ
കുളിമുറിയോടൊപ്പം കണ്ടിരുന്നു.
ഇവിടെ കുളിക്കാനുള്ള
വെള്ളം പ്രത്യേകം ആയിരുന്നു
എന്നർത്ഥം. കുളിക്കുന്ന
വെള്ളം കിണറ്റിലേയ്ക്ക്
ഒഴുകാതിരിക്കാൻ പ്രത്യേക
ഓവു ചാലു കെട്ടുകയും കുളിക്കുന്ന
സ്ഥലം തറകെട്ടി പൊക്കുകയും
ചെയ്തവ ആയിരുന്നു.
മെസൊപ്പെട്ടോമിയന്‍ സംസ്കാരം
ഈജിപ്ഷ്യന്‍ സംസ്കാരം
ഹാരപ്പന്‍ സംസ്കാരം


![9th maths 1st chapter [പരപ്പളവ്] 9th maths 1st chapter [പരപ്പളവ്]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhziK2r99_7LiUAogmIE9rj7tRUOQEGd2iU6Hu3dvKyfs6wK5jaCdOoasbhTATIZQmpaAYfFizOsuZOU_hZmdnxf8Qs-tHUTTf2W0z60l1T7WFBA9qWqpfyymElJBvR9mDyKvSkYgHkyIx8/w480-h240-p-k-no-nu/1+%25282%2529.gif)













Post a Comment